2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

2010, മാർച്ച് 14, ഞായറാഴ്‌ച

മുഹമ്മദ് നബിയുടെ(Saw) വാക്കുകള്‍* സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസ…

മുഹമ്മദ് നബിയുടെ(Saw) വാക്കുകള്‍ !!


* സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
* ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
* ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
* അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
* നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
* ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
* മതം ഗുണകാഷയാകുന്നു.
* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
* കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
* വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
* വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
* ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
* നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
* നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
* നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
* മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
* നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
* ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
* ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
* പരസ്പരം കരാറുകള്‍ പലിക്കണം.
* അതിഥികളെ ആദരിക്കണം.
* അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
* ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
* തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
* വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
* അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
* ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
* മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
* നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
* നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
* ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
* അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
* സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
* ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
* മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
* കോപം വന്നാല്‍ മൌനം പാലിക്കുക.
* നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
* മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
* നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
* നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
* മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
* ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
* തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
* ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
* മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
* കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
* പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
* മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
* സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
* പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.


--
നാഥന്‍ നല്ലത്‌ ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ,

ശരീഫ് മുല്ല
അബുദാബി

Do you remember this Babies !!





Emma & Taylor….ഒരു ഹൃദയവുമായി ജീവിക്കുന്ന സയാമീസ്‌ ഇരട്ടകളായ പെൺകുട്ടികൾ. അമേരിക്കന്‍ ദമ്പതികളായ Mandy Bailey (32) - Tor (34) നും പിറന്ന ഈ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ മൂന്നു വയസ്സായി. എന്നാൽ രണ്ടു ശരീരങ്ങളിലേക്ക്‌ ആവശ്യമായ രക്തം പമ്പ്‌ ഈ ഒരു കുഞ്ഞ്‌ ഹ്രദയത്തിനു ഇപ്പോൾ തന്നെ കഴിയാതെ വന്നിരിക്കുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി വേര്‍പെടുത്തിയില്ലെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ക്കു മരണം സംഭവിക്കാനുള്ള സാധ്യത കൂടിയിരിക്കുന്നു എന്നു ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇതു പോലെ ഒറ്റ ഹൃദയവുമായി പിറന്നുവീണ സയാമീസ് ഇരട്ടകളെ ഇതുവരെ വിജയകരമായി വേര്‍പെടുത്തപ്പെട്ടിട്ടില്ല എന്നതിനാൽ തന്നെ ഇവരെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ വിജയിക്കാനുള്ള സാധ്യതയും വളരെ കുറവാണ് എന്നും ഡോക്ടർമാർ അറിയിക്കുന്നു.ഏതായാലും ശസ്ത്രക്രിയ നടത്താൻ തന്നെയാണു രക്ഷിതാക്കൾ തീരുമാനിച്ചിരുക്കന്നത്‌.



ഈ കുഞ്ഞുങ്ങൾ രക്ഷപ്പെടട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം

നീ ഒരുപാട് സൂക്ഷിക്കണം മോനേ !!!!!




അത്‌ഭുതപ്പെടാൻ ഒന്ന്നും ഇല്ല മോനെ!




റ്റ്ട്കോഴിക്കോട്‌ സാഗർ ഹോട്ടലിലെ ഒളികാമറ... ഹോട്ടലിലേക്ക്‌ മാർച്ച്‌…പോലീസ്‌ ഇടപെടൽ... അതിക്രമം…വിവാദം... അറസ്റ്റ്‌...എസ്‌.ഐ. ക്ക്‌ സസ്പെൻഷൻ... മനുഷ്യവകാശ കമ്മീഷന്റെ സ്വയം കേസെടുക്കൽ.........................................
നമ്മൾ മലയാളികൾക്കൊരു ‘ഗുണ’മുണ്ട്‌! എന്ത്‌ പ്രശ്നമുണ്ടാവുമ്പോഴും നന്നായി ഇടപെടും, വിവാദവും ചർച്ചയുമാക്കും... പത്രകോളങ്ങൾ നിറയും... ചാനലുകൾ പ്രത്യേക എക്സ്ക്ലൂസീവ്‌ പ്രോഗ്രാമുകളും ചർച്ചകളും സംഘടിപ്പിക്കും... പിന്നെ വളരെ പെട്ടന്ന് തന്നെ എല്ലാം മറക്കും, അടുത്ത വിവാദത്തിനായി കാതോർത്തിരിക്കും. ഏറെ കോലാഹലമുണ്ടാക്കിയ പല വിഷയങ്ങളുടേയും തുടർഗതി എന്തായി എന്നു പോലും ഇത്തരം എക്സ്ക്ലൂസീവ്‌ ആയി വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിച്ചവർ പോലും അന്വേഷിക്കാറില്ല. എന്ന് മാത്രമല്ല പലപ്പോഴും വിഷയങ്ങളുടെ മർമ്മ പ്രശ്നം ചർച്ച ചെയ്യപ്പെറ‍ില്ല എന്നതാണു വാസ്തവം. ഇപ്പോൾ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ പിടിക്കപ്പെട്ടത്‌ തന്നെ അയാൾക്കു ഈ വിഷയത്തിലുള്ള പരിചയക്കുറവിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവ്‌ കാരണം കൊണ്ട് മാത്രമാണു എന്നറിയുക. മിക്കവാറും അയാൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ സ്വയം ആസ്വാദനത്തിനു വേണ്ടി ചെയ്തതോ ആയിരിക്കാം. എന്നാൽ വളരെ പ്രൊഫഷണലായി, ആസൂത്രണത്തോടെ പ്രവർത്തിക്കുന്ന ശക്തമായ ഒരു മാഫിയ സംഘം ഈ രംഗത്തുണ്ട്‌ എന്നത്‌ നമ്മളറിയണം. ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ‘ഉൽപന്ന’ങ്ങളിൽ ഒന്നാണു പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും. ലക്ഷക്കണക്കിനു വരുന്ന സെക്സു വെബ്‌ സൈറ്റുകൾക്ക്‌ അവയുടെ ഉപഭോക്താക്കൾക്കു നൽകാൻ ദിനേന ലക്ഷക്കണക്കിൽ പുതിയ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ആവശ്യമായുണ്ട്‌. അത്‌ സംഘടിപ്പിച്ച്‌ നൽകാൻ വേണ്ട ശക്തമായ നെറ്റ്‌വർക്ക്‌ സംവിധാനവും നിലവിലുണ്ട്‌. മയക്ക്‌ മരുന്നും മറ്റും കടത്ത്‌ നടത്തുന്ന റിസ്ക്‌ ഇല്ല എന്നതും പിടിക്കപ്പെടാൻ സാദ്ധ്യത വളരെ കുറവാണു എന്നതുമാണു ഇത്തരം ‘ചിത്രകടത്തു’കാർക്കുള്ള നേട്ടം.
ഹോട്ടൽ സാഗറിൽ മൊബൈൽ കാമറ ഉപയോഗിച്ചത്‌ കൊണ്ട്‌ മാത്രമാണു പെൺകുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ മേൽപറഞ്ഞ പ്രോഫഷണൽ സംഘങ്ങൾ ഉപയോഗിക്കുന്നത്‌ അത്യാധുനിക രീതിയിലുള്ള മൈക്രോ കാമറകളാണ്. ഒരിക്കൽ പോലും അവ നമ്മുടെ കണ്ണിൽ പെടില്ല. ആരുടെയും ശ്രദ്ധയിൽ പെടാതെ ദ്രശ്യങ്ങൾ പകർത്താൻ കഴിയുന്ന വിവിധയിനം കാമറകൾ ഇന്ന് ലഭ്യമാണ്. കാമറയുടെ ബോഡിയിൽ നിന്നും ലെൻസ്‌ വേർപ്പെടുത്തി വളരെ നേരിയ കേബിളുമായി ബന്ധിപ്പിക്കുന്ന കാമറയുടെ മൊട്ടുസൂചി വലുപ്പത്തിലുള്ള ലെൻസ്‌ മാത്രമെ പുറത്തേക്ക്‌ വെക്കേണ്ടതുള്ളൂ. അതു തന്നെ വെക്കുന്നത്‌ അലങ്കാര ലൈറ്റുകളുടെ കൂടെയോ മറ്റോ ആയിരിക്കും. ബാക്കി വരുന്ന കാബിളും ബോഡിയുമൊക്കെ സീലിങ്ങിന്റെയെ മറ്റോ പിന്നിലായിരിക്കും.
മേൽ പറഞ്ഞ സെക്സ്‌ മാഫിയ ആണ് രഹസ്യ കാമറകൾ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും രഹസ്യാന്വേഷണത്തിനും മാധ്യമ പ്രവർത്തനത്തിനും ചാരപ്രവർത്തനത്തിനും മറ്റും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌. കോട്ടിലും ടൈയിലും തൊപ്പിയിലും ബെൽറ്റിലും കഴുത്തിൽ തൂക്കിയിട്ട ടാഗിലും ഷർട്ടിന്റെ ബട്ടൻസിനു പകരമായും, കണ്ണടയിലും വാച്ചിലും പേനയിലും കീചെയിനിലും കാൽകുലേറ്ററിലും ചുമരിലെ ക്ലോക്കിലും ഘടിപ്പാക്കാവുന്നതും കാറിന്റെ റിമോട്ട്‌ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ളതും ഹെഡ്ഫോൺ രൂപത്തിലുള്ളതും തുടങ്ങി വിത്യസ്ത രൂപത്തിലുള്ളവ ലഭ്യമാണ്. രൂപത്തിൽ മൈക്രോ ആണെങ്കിലും ഉയർന്ന തരത്തിലുള്ള റെസലൂഷ്യനും നല്ല മെമ്മറി പവറുമൊക്കെയുള്ളവയായിരിക്കും ഇവ. (ഏതാനും ചില അത്യധുനിക കാമറകളുടെ ചിത്രങ്ങൾ താഴെ നൽകുന്നു).
ആധുനിക സാങ്കേതികവിദ്യ എത്ര പുരോഗതി നേടുന്നുവോ അത്രയും നമ്മുടെ സ്വകാര്യത നഷ്ടപ്പെട്ട്‌ കൊണ്ടിരിക്കുകയാണു. നാം സ്വയം സൂക്ഷിക്കുക എന്നത്‌ മാത്രമാണു ഇതിനു പരിഹാരം. ടൂറിസ്റ്റ്‌ സ്ഥലങ്ങളിലാണ് ഇത്തരം സെക്സ്‌ മാഫിയകളുടെ ഒളികാമറകൾക്കു സാദ്ധ്യത കൂടുന്നതെന്നതിനാൽ അത്തരം സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളിൽ ഹോട്ടലുകളിലും ലോഡ്ജിലുമൊക്കെ താമസിക്കുന്നതു പരമാവധി ഒഴിവാക്കുക. ഇനി താമസിക്കേണ്ടി വന്നാൽ തന്നെ ഒരു രഹസ്യ കാമറയിൽ എല്ലാം പകർത്തി കൊണ്ടിരിക്കുന്നു എന്നു തന്നെ കരുതി അതിനനുസരിച്ച്‌ പെരുമാറുക. ഇത്തരം സ്ഥലങ്ങളിൽ ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നവദമ്പതികൾ പ്രത്യേകം കരുതിയിരിക്കുക.
അതേ പോലെ പൊതുസ്ഥലങ്ങളിൽ വെച്ചു ആർക്കെങ്കിലും നേരിട്ടോ മൊബൈൽ വഴിയോ രഹസ്യങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക. തീർത്തും അലക്ഷ്യമായി അടുത്ത്‌ നിൽക്കുന്ന ഒരാളുടെ ശരീരത്തിലെവിടെയോ ഒളിപ്പിച്ചു വെച്ച കാമറയിൽ എല്ലാം പകർത്തുന്നുണ്ടാവാം. മാന്യവേഷവും എക്സിക്യൂട്ടീവ്‌ സ്റ്റൈലിലുമൊക്കെ നടക്കുന്ന തട്ടിപ്പുകാരെ നമുക്കു തിരിച്ചറിയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.
നമ്മൾ ജീവിക്കുന്നത്‌ ഒരു കലികാലത്താണ് എന്ന തിരിച്ചറിവുണ്ടാവുക.
ശരീഫ് മുല്ല
അബൂദാബി